പാറശാല:ഭിന്നശേഷി കുട്ടികളെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള ബി.ആർ.സി പാറശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൂവൽസ്പർശം വാർഡ് മെമ്പർ ലതകുമാരിക്ക് ബി.പി.സി പത്മജ.വി കോഴിക്കുഞ്ഞും കോഴിക്കൂടും കൈമാറി ഉദ്ഘാടനം ചെയ്തു.കോട്ടുക്കോണം എൽ.എം.എസ് യു പി.എസിലെ സിദ്ധാർത്ഥിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പാറശാല ബി.ആർ.സിയിലെ ട്രെയിനർ എസ്.ജയചന്ദ്രൻ,സി.ആർ.സി കോ-ഓർഡിനേറ്റർ എ.കെ.സാംരാജ്,പ്രിയ കെ.സി,ജയചന്ദ്രൻ ആർക്കോട്ടുകോണം സ്കൂൾ പ്രഥമാദ്ധ്യാപിക ഷീബ,ക്ലാസ് ടീച്ചർ എന്നിവർ സംസാരിച്ചു.സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷൈനി അഗസ്റ്റിൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |