പാലക്കാട്: ഫെബ്രുവരി 26നു പുറപ്പെടുന്ന ഷൊർണൂർ-തൃശൂർ(നമ്പർ-56605) പാസഞ്ചർ സർവീസ് ആലുവ വരെ ദീർഘിപ്പിച്ചു. 27ന് പുറപ്പെടുന്ന തൃശൂർ-കണ്ണൂർ എക്സ്‌പ്രസ്(നമ്പർ-16609) ആലുവയിൽ നിന്നായിരിക്കും പുറപ്പെടുക. ഈ രണ്ട് ട്രെയിനും ചൊവ്വര, അങ്കമാലി, കറുകുറ്റി, കൊരട്ടി, ഡിവൈൻ നഗർ, ചാലക്കുടി, ഇരിങ്ങാലക്കുട, നെല്ലായി, പുതുക്കാട്, ഒല്ലൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 26ന് പുറപ്പെടുന്ന നിലമ്പൂർ റോഡ്-കോട്ടയം എക്സ്‌പ്രസ് ട്രെയിന്(നമ്പർ-16325) മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചതായും റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |