അമ്പലപ്പുഴ: ഇടത് ദുർഭരണത്തിനും നികുതി വർധനവിനുമെതിരെ കോൺഗ്രസ് പുന്നപ്ര കിഴക്ക് - പടിഞ്ഞാറ് മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു.ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷനായി.പി.ഉദയകുമാർ,ജി.രതീഷ്,കെ.എഫ്.തോബിയാസ്,എൽ. ലതാകുമാരി,റാണി ഹരിദാസ്,കെ.ജി.എബ്രഹാം,പി.ഉണ്ണികൃഷ്ണൻ,കെ.ഗോപി, പി.എ.കുഞ്ഞുമോൻ, ടി.കെ.ബിജു,ഷിഹാബ് പോളക്കുളം, ടി.കെ.പി.സലാഹുദ്ദീൻ, മധു.ടി, ശ്രീജാസന്തോഷ്, കൃഷ്ണപ്രിയ,കെ.എം.ജലീൽ,ഗോപൻ ചെറുകുമാരപ്പള്ളി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |