തൃശൂർ: ഗവ. പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ 52ാം സംസ്ഥാന സമ്മേളനം 14, 15 തീയതികളിൽ തൃശൂർ പേൾ റീജ്യൻസിയിൽ നടക്കും. 14ന് വൈകിട്ട് മൂന്നിന് സംസ്ഥാന പ്രസിഡന്റ് ബിജു തോമസ് പതാക ഉയർത്തും. നാലിന് സംസ്ഥാന കൗൺസിൽ യോഗം നടക്കും. 15ന് രാവിലെ 9.30ന് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം പി.ബാലചന്ദ്രൻ എം.എൽ.എ നിർവഹിക്കും. രാവിലെ 11ന് 'പുതിയ കാലഘട്ടത്തിലെ പ്രഥമാദ്ധ്യാപകൻ' എന്ന വിഷയത്തിൽ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മുൻമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ ഷീബ കെ.മാത്യു അദ്ധ്യക്ഷയാകും. ഉച്ചയ്ക്ക് 12ന് പ്രതിനിധി സമ്മേളനവും കണക്ക് അവതരണവും ഉച്ചയ്ക്ക് രണ്ടിന് യാത്രഅയപ്പ് സമ്മേളനവും തിരഞ്ഞെടുപ്പും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |