തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ തുടർച്ചയായി മനുഷ്യജീവൻ നഷ്ടപ്പെടുന്നതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെയ്ക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. രാജിയാവശ്യപ്പെട്ട ബിഷപ്പുമാരെ അധിക്ഷേപിച്ചാൽ മന്ത്രിയുടെ വീഴ്ചയ്ക്ക് ന്യായീകരണമാകില്ല. കേന്ദ്രസർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തതാണ് ദുരന്തങ്ങൾക്ക് കാരണം. വന്യജീവി സംഘർഷം നേരിടാൻ കേരളത്തിന് കേന്ദ്രം 2014-2023 വരെ 79.96 കോടി രൂപ അനുവദിച്ചതിൽ 42 കോടി മാത്രമാണ് ചിലവിട്ടതെന്ന് വിവരാവകാശരേഖകളിലുണ്ട്.
പകുതിവില തട്ടിപ്പിൽ പങ്ക് പറ്റിയ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന സർക്കാർ നിർദ്ദേശം ദുരൂഹമാണ്. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |