തൊടിയൂർ: തഴവ ഇയ്യാനത്ത് സാംസ്കാരിക കൂട്ടായ്മ കവിയും ചലചിത്ര ഗാന രചയിതാവുമായ രാജിവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക കൂട്ടായ്മ പ്രസിഡന്റ് പി.സി.സുനിൽ അദ്ധ്യക്ഷനായി. കൂട്ടായ്മ സെക്രട്ടറി പോണാൽ നന്ദകുമാർ സ്വാഗതം പറഞ്ഞു. വയലാർ സാംസ്കാരിക വേദി ചെയർമാനും സാംസ്കാരിക പ്രവർത്തകനുമായ അമ്പലപ്പുഴ രാധാകൃഷ്ണൻ, നാടകകൃത്തും സംവിധായകനുമായ കോഴിക്കോട് ഗോപിനാഥ്, കവി മണപ്പള്ളി ഉണ്ണികൃഷ്ണൻ, കൂട്ടായ്മ രക്ഷാധികാരി ഇയ്യാനത്ത് സുരേഷ്, സിനിമ നാടക നടൻ കടത്തൂർ മൻസൂർ, സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി ഐ. ഷിഹാബ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്. കല്ലേലിഭാഗം, സി.പി.ഐ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി എ.വത്സ കുമാർ, കൂട്ടായ്മ ജോയിന്റ് സെക്രട്ടറി ജയരാജൻ, ജി.രാജൻ പിള്ള എന്നിവർ സംസാരിച്ചു. കൂട്ടായ്മ വൈസ് പ്രസിഡന്റ് ഷാജി മാളിയേക്കൽ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |