പൊൻകുന്നം: ഭിന്നശേഷി ക്ഷേമത്തിന് പ്രവർത്തിക്കുന്ന സംഘടനയായ സക്ഷമ ജില്ലയിൽ നിർമ്മിച്ച മൂന്നാമത് ഭവനം ചിറക്കടവിൽ സമർപ്പിച്ചു. അജിത സാബുവിനാണ് വീട് നിർമ്മിച്ച് നൽകിയത്. വാഴൂർ തീർത്ഥപാദാശ്രമ കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ നിലവിളക്ക് തെളിച്ചു. എക്സ്പീരിയൻസ് ടെക്‌നോളജീസിലെ വി.പി.സുരേഷ്, ആർ.എസ്.എസ് ക്ഷേത്രീയ സേവാപ്രമുഖ് ആർ.ശശിധരൻ, സക്ഷമ സംസ്ഥാന പ്രസിഡന്റ് ഡോ.ബാലചന്ദ്രൻ മന്നത്ത്, സംസ്ഥാന സംഘടനാ സെക്രട്ടറി പി.സുഭാഷ്, സംസ്ഥാന സെക്രട്ടറി ഒ.ആർ.ഹരിദാസ്, ജോയിന്റ് സെക്രട്ടറി എൻ.ശ്രീജിത്ത്, ജില്ലാ പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ, സെക്രട്ടറി സ്വപ്ന ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |