കൊച്ചി: പീഡിയാട്രിക് എൻഡോസ്കോപിക് സർജൻമാരുടെ ദേശീയ സമ്മേളനം അമൃത ആശുപത്രിയിൽ അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു. യു.എസ്, യു.കെ എന്നിവിടങ്ങളിൽ നിന്നടക്കമുള്ള ശിശുരോഗ വിദഗ്ദ്ധർ പങ്കെടുക്കുന്ന സമ്മേളനത്തിൽ താക്കോൽ ദ്വാര ശസ്ത്രക്രിയയിലെ അത്യാധുനിക സാങ്കേതിക വിദ്യകൾ അവതരിപ്പിക്കും.
ഗർഭസ്ഥ ശിശുവിന്റെ താക്കോൽദ്വാര ശസ്ത്രക്രിയയെക്കുറിച്ച് പോളണ്ടിൽ നിന്നുള്ള ശിശുരോഗ വിദഗ്ധൻ ഡോ. അഗ്നിയാസ്ക പസ്തുഷ്ക ക്ലാസെടുത്തു. രാജ്യത്തെ പീഡിയാട്രിക് സർജൻമാരുടെ വൈദഗ്ദ്ധ്യം കൂട്ടാൻ ലക്ഷ്യമിട്ടാണ് സമ്മേളനം. ഡോ.മോഹൻ ഏബ്രഹാം, ഡോ. നവീൻ വിശ്വനാഥൻ, ഡോ. അശ്വിൻ പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി. സമ്മേളനം നാളെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |