കൊച്ചി: നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ് യൂണിറ്റുകളുടെ സഹകരണത്തോടെ ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും നടപ്പിലാക്കേണ്ട ആസാദ് സേന പ്രവർത്തനങ്ങളുടെ മോഡ്യൂൾ പ്രകാശനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11.30ന് കലൂർ റിന്യൂവൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ടി.ജെ. വിനോദ് എം.എൽ.എ , ഹൈബി ഈഡൻ എം.പി , കളക്ടർ എൻ.എസ്.കെ. ഉമേഷ്, എൻ.എസ്.എസ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ.അരുൺ. എസ്. നായർ , ഡോ.ആർ.എൻ .അൻസർ, സി.കെ. ഷീബ മുംതാസ് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |