പട്ടാമ്പി: വള്ളുവനാട്ടിലെ പ്രസിദ്ധമായ കല്ലടത്തൂർ ദേവി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. രാവിലെ നടതുറക്കൽ ചടങ്ങോടെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമായി. അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ക്ഷേത്രത്തിൽ പറ നിറപ്പ്, ഉച്ചപൂജ. ഉച്ചയ്ക്ക് ശേഷം കാവും പുറത്ത് മനക്കൽ നിന്ന് ആന, പഞ്ചവാദ്യത്തോടെ എഴുന്നളളിപ്പ്, വിവിധ ദേശങ്ങളിൽ നിന്നായി വിവിധ വരവുകളും ആനപ്പൂരങ്ങൾ, ദീപാരാധന, വെടിക്കെട്ട്, രാത്രിയിൽ തായമ്പക, നാടൻപാട്ട്, വിവിധ പരിപാടികൾ, പഞ്ചവാദ്യം, ആയിരത്തിരി എന്നിവയോടെ എഴുന്നളളിപ്പ്, മേളം,കൊടിയിറക്കൽ, നടഅടക്കൽ ചടങ്ങുകളോടെ എട്ട് ദിവസം നീണ്ടു നിന്ന കൂത്ത് ഉത്സവത്തിന് സമാപനമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |