ആലപ്പുഴ : തൊഴിൽ അന്വേഷകർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിക്ക് തുടക്കം കുറിച്ച് ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽ മേള ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
രാവിലെ 10ന് ആലപ്പുഴ എസ്.ഡി കോളേജിൽ മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് തൊഴിൽ ലഭിച്ചവർക്കുള്ള ഉത്തരവുകളുടെ വിതരണോദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അദ്ധ്യക്ഷയാകും. ഉപഹാര സമർപ്പണം എച്ച് സലാം എം.എൽ.എയും സർട്ടിഫിക്കറ്റ് വിതരണം പി.പി ചിത്തരഞ്ജൻ എം.എൽ.എയും നിർവഹിക്കും.
എം.പി.മാരായ കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എ.മാരായ തോമസ് കെ തോമസ്, യു.പ്രതിഭ, എം.എസ് അരുൺ കുമാർ, രമേശ് ചെന്നിത്തല, ദലീമ, കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ, കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല തുടങ്ങിയവർ മുഖ്യാതിഥികളാകും. വിജ്ഞാന കേരളം ഉപദേഷ്ടാവ് ഡോ. ടി .എം.തോമസ് ഐസക്ക് പദ്ധതി അവതരണം നടത്തും. ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ കെ.കെ ജയമ്മ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ ദേവദാസ്, സി. കെ ഷിബു തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |