അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വികസന സമിതിയുടെ കീഴിലുള്ള ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി വികസന സമിതി എംപ്ളോയീസ് യൂണിയന്റെ നേതൃത്വത്തിൽ സൂപ്രണ്ട് ഓഫീസിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി ഗാനകുമാർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ബ്രാഞ്ച് സെക്രട്ടറി കബീർ , ഉമയമ്മ,കാസിം കരുമാടി , സുബൈർ, സനൽ കുമാർ എന്നിവർ സംസാരിച്ചു.
ഫെബ്രുവരി ആദ്യവാരം ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |