കൊടിയത്തൂർ: മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ചുള്ളിക്കാപറമ്പ് ഡോക്ടേഴ്സ് കെയർ ക്ലിനിക് മെഡിക്കൽ ഉപകരണങ്ങൾ നൽകി. ക്ലിനിക് എം.ഡി. പി.സി മുഹമ്മദിൽ നിന്നും മേഖല രക്ഷാധികാരി ഇ. രമേശ് ബാബു ഉപകരണങ്ങൾ ഏറ്റുവാങ്ങി. മേഖലചെയർമാൻ ഷബീർ ചെറുവാടി അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് കാരക്കുറ്റി, വി.വി. നൗഷാദ്, കെ.പി. ചന്ദ്രൻ, എ.പി. കബീർ, അബ്ദുറഹ്മാൻ ബംഗാളത്ത്, മുജീബ് വളപ്പിൽ, അനസ് താളത്തിൽ, ടി.ടി. ഹുസൻകുട്ടി, കെ.ജിഷ, എ.പി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു. എൻ. രവീന്ദ്രകുമാർ സ്വാഗതവും സാബിറ തറമ്മൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |