വാഷിംഗ്ടൺ: ശതകോടീശ്വരനും ടെസ്‌ല മേധാവിയുമായ ഇലോൺ മസ്‌ക് - പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ വൈറലായിരുന്നു. മസ്‌ക് അദ്ദേഹത്തിന്റെ പങ്കാളിക്കും മക്കൾക്കുമൊപ്പമാണ് മോദിയെ കാണാനെത്തിയത്. ബ്ലെയർ ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി മസ്കിന്റെ മക്കൾക്ക് സമ്മാനങ്ങളും നൽകി. മൂന്ന് പുസ്തകങ്ങളാണ് സമ്മാനിച്ചത്. രവീന്ദ്രനാഥ ടാഗോറിന്റെ 'ദി ക്രസന്റ് മൂൺ', ദി ഗ്രേറ്റ് ആർ.കെ നാരായൺ കളക്ഷൻ, പണ്ഡിറ്റ് വിഷ്ണു ശർമ്മയുടെ പഞ്ചതന്ത്രം എന്നീ കൃതികളാണ് അവ. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മോദി എക്സിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളിൽ മസ്‌കിന്റെ കുട്ടികൾ പുസ്തകം വായിക്കുന്നതും കാണാം. 'ഇലോൺ മസ്‌കിന്റെ കുടുംബത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്ന് മോദി എക്സിൽ കുറിച്ചിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് മസ്‌കിന് 12 കുട്ടികളുണ്ട് . മുൻ ഭാര്യയും എഴുത്തുകാരിയായ ജസ്റ്റിൻ വിൽസണിലുള്ള ആദ്യ കുട്ടി പത്ത് ആഴ്ച പ്രായമുള്ളപ്പോൾ സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം ബാധിച്ച് മരിച്ചു. വിവാഹമോചനത്തിന് മുമ്പ് ദമ്പതികൾക്ക് ഐ.വി.എഫ് വഴി അഞ്ച് കുട്ടികളുണ്ടായിരുന്നു. കനേഡിയൻ ഗായിക ഗ്രൈമ്സുമായുള്ള ബന്ധത്തിൽ മൂന്നു കുട്ടികളുണ്ട്. മൂന്നാമത്തെ കുട്ടി വാടകഗർഭധാരണത്തിലൂടെയാണ് ജനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |