തിരുവനന്തപുരം: ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് 15ന് പേട്ട ഗവൺമെന്റ് എൽ.പി സ്‌കൂളിൽ വച്ച് യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി '2050ലെ ലോകം ഭാവിയെ കുറിച്ചുള്ള ഹരിത ദർശനം' എന്ന വിഷയത്തിൽ ചിത്രരചനാ മത്സരവും ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സയൻസ് കിറ്റ് നിർമ്മാണ മത്സരവും സംഘടിപ്പിക്കും.വി.ടി.എം എൻ.എസ്.എസ് കോളേജ് ധനുവച്ചപുരം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികളാണ് പങ്കെടുക്കുക. പങ്കെടുക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും വിജയികൾക്ക് ക്യാഷ് പ്രൈസ് സർട്ടിഫിക്കറ്റും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |