പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ വേനൽ കനത്തതോടെ തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. 115.72 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ 110.79 മീറ്റർ ജല നിരപ്പാണ് ഇന്നലെ വൈകിട്ട് രേഖപ്പെടുത്തിയത്. കല്ലട ഇറിഗേഷന്റെ ഇടത്, വലതുകര കനാലുകൾ വഴിയുള്ള ജല വിതരണവും ആരംഭിച്ചിട്ടുണ്ട്.
വലതുകര കനാൽ വഴി 2.03 മീറ്ററും ഇടതുകര കനാൽ വഴി 2.25 മീറ്ററും ഉയരത്തിലാണ് വെള്ളം ഒഴുക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വേനൽക്കാല കൃഷികൾക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാനാണ് ഇരുകനാലുകൾക്ക് പുറമെ സബ് കനാലുകൾ വഴിയും വെള്ളം തുറന്നുവിട്ടത്. അണക്കെട്ടിനോട് ചേർന്ന് പവർ ഹൗസിൽ വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം ഒഴുക്കി വിടുന്ന വെള്ളം ഒറ്റക്കൽ ലുക്ക് ഔട്ട് തടയണയിൽ നിന്ന് ആരംഭിക്കുന്ന ഇടത്, വലതുകര കനാലുകൾ വഴിയാണ് വേനൽക്കാല കൃഷികൾക്ക് വിതരണം ചെയ്യുന്നത്.
പവർ ഹൗസിലെ രണ്ട് ജനറേറ്ററുകൾ വഴി പൂർണതോതിൽ വൈദ്യുതി ഉത്പാദിപ്പിച്ച ശേഷമാണ് വെള്ളം വിതരണം ചെയ്യുന്നത്. രണ്ട് ജനറേറ്ററുകൾ വഴി ദിവസവും 15മെഗാ വാൾട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.
പകൽ താപനില 35.06 ഡിഗ്രി സെൽഷ്യസ്
പുനലൂരും സമീപ പ്രദേശങ്ങളും മുൻ വർഷങ്ങളേക്കാൾ ചുട്ടുപൊള്ളുന്നു
ഇന്നലെ രേഖപ്പെടുത്തിയത് 35.06 ഡിഗ്രി സെൽഷ്യസ്
ബുധനാഴ്ച പുനലൂരിൽ രേഖപ്പെടുത്തിയത് 36.02 ഡിഗ്രി ചൂട്
കഴിഞ്ഞ വർഷം ചൂട് 38.02 ഡിഗ്രി വരെ രേഖപ്പെടുത്തിയിരുന്നു
ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം
നീരുറവകളും ചെറു നദികളും ഉണങ്ങി
കനാലുകൾ വഴിയുള്ള ജലവിതരണം ആരംഭിച്ചെങ്കിലും കാടുകൾ നീക്കം ചെയ്തിട്ടില്ല. അതിനാൽ സബ് കനാലുകളിലേക്കുള്ള നീരൊഴുക്ക് മുടങ്ങി. ഫണ്ടിന്റെ അഭാവമാണ് കനാലുകൾ വൃത്തിയാക്കാൻ കഴിയാത്തത്.
ബീനാകുമാരി
അസി.എൻജിനിയർ, കെ.ഐ.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |