തന്റെ പേഴ്സണൽ സ്‌പേസ് തനിക്ക് ഏറെ പ്രധാനമാണെന്ന് നടി നിഖില വിമൽ. എന്റെ കാര്യങ്ങളെല്ലാം ഞാനാണ് ചെയ്യുന്നത്. സിനിമയ്ക്ക് പോകുകയോ, വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോകുകയോ ഒക്കെ ചെയ്യുമ്പോൾ ഫോട്ടോ ചോദിച്ചാൽ ഞാൻ ചിലപ്പോൾ സമ്മതിക്കില്ലെന്ന് നടി വ്യക്തമാക്കി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിഖില.
തനിക്ക് സോഷ്യൽ മീഡിയയിൽ ഫെയ്ക്ക് അക്കൗണ്ട് ഉണ്ടെന്ന് നടി പറയുന്നു. അതിൽ പോസ്റ്റ് ഇടാറില്ല. ഇന്റീരിയൽ, കുക്കിംഗ് അടക്കമുള്ള കാര്യങ്ങൾ അറിയാനാണ് ആ അക്കൗണ്ട് ഉപയോഗിക്കുന്നതെന്ന് നടി പറയുന്നു.
'ഞാനൊക്കെ മിഡിൽ ക്ലാസ് ആണ്. എന്റെ അമ്മ ഇപ്പോഴും ജോലിക്കൊക്കെ പോകുന്നുണ്ട്. നിങ്ങൾ വിചാരിക്കുന്നത്ര സുഖമുള്ള ജീവിതമൊന്നുമല്ല. അഞ്ച് ദിവസത്തിൽ കൂടുതൽ വീട്ടിൽ നിന്നാൽ ആൾക്കാർ വിചാരിക്കുക നമ്മൾ ഫീൽഡ് ഔട്ടായെന്നാണ്. ആരെങ്കിലും ഇങ്ങനെ പറഞ്ഞെന്ന് പറയുമ്പോൾ ഞാൻ അമ്മയോട് പറയും, അമ്മേ നിങ്ങൾക്ക് സന്തോഷമുള്ളപ്പോൾ ആരും വന്ന് ചോദിച്ചില്ലല്ലോ എന്ന്. നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നെന്ന് ആരും പറഞ്ഞില്ലല്ലോ. ബുദ്ധിമുട്ടുവരുമ്പോഴാണ് ആളുകൾ വന്ന് ഉറപ്പിക്കുക. നമ്മുടെ വീട്ടിൽ കറണ്ട് ഇല്ല അപ്പുറത്തെ വീട്ടിലും ഇല്ലല്ലോ എന്ന് പറയില്ലേ അതുപോലെ. പൊതുവെ നമ്മുടെ നാട്ടുകാരൊക്കെ അടിപൊളിയാണ്. അവരുടെ ഒരു നിഷ്‌കളങ്കതയും ഉണ്ട് അതിൽ. പൊതുവെ സിനിമയിൽ നിന്നുള്ളവരെ കണ്ടാൽ എന്താ ചോദിക്കുകയെന്ന് അവർക്കറിയില്ല.'- നിഖില വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |