കോലഞ്ചേരി: കഴുത്തിൽ ബെൽറ്റ് കുടുങ്ങി നരക ജീവിതം നയിച്ച നായയ്ക്ക് ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും ഇടപെടലിൽ പുനർജന്മം. കോലഞ്ചേരി കറുകപ്പിള്ളിയിലാണ് കഴുത്തിൽ ബെൽറ്റ് കുടുങ്ങി വ്രണമായി നായയെ കണ്ടത്. ക്രോസ് ബ്രീഡ് ഇനത്തിൽപ്പെട്ട ആൺനായ കുറച്ച് ദിവസമായി കറുകപ്പിള്ളി മേഖലയിലുണ്ട്. തീർത്തും അവശതയായതോടെ കറുകപ്പിള്ളി കരിപ്പാൾ വീട്ടിൽ ടിനി ലിജോ പോളിന്റെ വീട്ടിലേക്ക് ഓടി കയറി കട്ടിലനടിയിൽ കിടപ്പായി. പേപ്പട്ടിയാണെന്ന് കരുതി വീട്ടുകാർ മുറി പുറത്തുനിന്നും പൂട്ടി കാവലായി. പട്ടിമറ്റം ഫയർഫോഴ്സ് സംഘത്തെ വിവരമറിയിച്ചതോടെ ക്യാച്ച് നെറ്റും മറ്റ് സംവിധാനങ്ങളുമായെത്തി. കട്ടിൽ മാറ്റി നായയെ നെറ്റിലാക്കി പുറത്തെടുത്തപ്പോഴാണ് കഴുത്തിൽ കുടുങ്ങിയ ബെൽറ്റ് മുറുകി വ്രണമായതായി ശ്രദ്ധയിൽപ്പെടുന്നത്.
സമീപവാസിയ വെറ്ററിനറി വിഭാഗത്തിലെ ജീവനക്കാരൻ നേരിയ തോതിലുള്ള മയക്ക് ഇൻജക്ഷൻ നൽകിയതോടെ ഫയർഫോഴ്സ് സംഘം ഏറെ പണിപ്പെട്ട് കഴുത്തിൽ കുരുങ്ങിയ ബെൽറ്റ് ഊരി മാറ്റി. നന്നേ ചെറുപ്പത്തിൽ ആരോ ഇട്ടു നൽകിയ ബെൽറ്റ് നായ വളർന്നതോടെ മുറുകിയതായിരുന്നു. ബെൽറ്റ് മാറ്റി ആഹാരം നൽകി ഉഷാറായതോടെ മുറിവിൽ മരുന്നു വച്ച് പറഞ്ഞയച്ചു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സതീഷ് ചന്ദ്രൻ,
ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ശുഹൈബ്, ഹോം ഗാർഡ് സുനിൽ കുമാർ, അനിൽ കുമാർ, രാമചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |