അമ്പലപ്പുഴ: കഞ്ചാവ് കൈവശം വെച്ചതിന് യുവാവും യുവതിയും പിടിയിലായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് വടക്കേ ചെട്ടിപാടം വീട്ടാൻ അഭിരാജ് (26), ആലപ്പുഴ അവലൂക്കുന്ന് കാട്ടുങ്കൽ വീട്ടിൽ അഹിന(19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവുമായി ഇവർ സ്കൂട്ടറിൽ വരുന്നതായി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ ഡി.വൈ.എസ്.പി കെ.എൻ. രാജേഷിന്റെ നിർദ്ദേശാനുസരണം, പുന്നപ്ര സി.ഐ സ്റ്റെപ്റ്റോ ജോണിന്റെ നേത്യത്വത്തിൽ, എസ്.ഐ റെജിരാജ്., ജി.എസ്.ഐ ബോബൻ, സി.പി.ഒ മാരായ, ബിനു, ജിനുപ്, അഭിലാഷ്, സുമിത്ത്, കാർത്തിക , ഡാൻസാഫ് അംഗങ്ങളായ ടോണി,രൺദീപ്, നന്ദു, സിറിൾ എന്നിവർ ചേർന്ന് തീരദേശ റോഡിൽ പുന്നപ്ര മാധവമുക്ക് ജംഗ്ഷന് വടക്ക് വശം വച്ചാണ് ഇവരെ പിടികൂടിയത്. 1 കിലോഗ്രാം 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |