പത്തനംതിട്ട : കുട്ടികളുടെ ഭരണഘടന അവബോധം ലക്ഷ്യമിട്ട് ഹ്യുമൻ റൈറ്റ്‌സ് പ്രമോഷൻ മിഷൻ ഗവ.സ്‌കൂളുകൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഭരണഘടന സൗഹൃദ ലൈബ്രറിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭാ അദ്ധ്യക്ഷൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. മിഷൻ ജില്ലാപ്രസിഡന്റ് സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. മിഷൻ വൈസ് പ്രസിഡന്റ് ജോസ് എബ്രഹാം, ജില്ലാ കോർഡിനേറ്റർ സിനു എബ്രഹാം, ബാങ്ക് ഓഫ് ബറോഡ സീനിയർ മാനേജർ ശരത് എസ്.കുമാർ, സന്തോഷ് കെ നായർ യുവകവി കാശിനാഥൻ, പ്രിൻസിപ്പൽ ബീന.എസ്, മിനി.ജി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |