പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ നിയന്ത്രണം വിട്ടെത്തിയ കാർ സിമന്റ് കയറ്റിയെത്തിയ ലോറിയിൽ ഇടിച്ച് കാർ യാത്രികരായ ദമ്പതികൾ അടക്കം മൂന്ന് പേർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഇടമൺ വെള്ളിമലക്ക് സമീപത്തായിരുന്നു അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് സിമന്റ് കയറ്റിയെത്തിയ ലോറിയിൽ പുനലൂർ ഭാഗത്ത് നിന്നെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ച ശേഷം പാതയോരത്തെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് നിന്നു. കാർ സംരക്ഷണ ഭിത്തിയിൽ ഇടിത്ത് നിൽക്കാതിരുന്നെങ്കിൽ സമീപത്തെ താഴ്ചയിലുള്ള വീടിന് മുകളിൽ പതിച്ചേനെ. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു. ഇതിനിടെ പരിക്കേറ്റ ദമ്പതികളായ രണ്ടുപേരെയും വൃദ്ധ മാതാവിനെയും ലോറി ഡ്രൈവറെയും പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തെന്മല പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. പിന്നീട് റിക്കവറി വാൻ എത്തി മുൻ ഭാഗം പൂർണമായും തകർന്ന കാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |