ഓച്ചിറ : യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പൊലീസിന്റെ പിടിയിലായി. ഓച്ചിറ, ഞക്കാനയ്ക്കൽ, കുന്നേൽ വീട്ടിൽ നിന്ന് ഓച്ചിറ കല്ലൂർ മുക്കിനു പടിഞ്ഞാറ് വശം വാടകയ്ക്ക് താമസിക്കുന്ന അനന്തു, ഓച്ചിറ, പായിക്കുഴി, മനു ഭവനിൽ റിനു, ഓച്ചിറ, ഷീബാ ഭവനനിൽ ഷിബുരാജ് (31) എന്നിവരാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് പ്രതികൾ ഓച്ചിറയിലെ ബാറിലുണ്ടായിരുന്നവരുമായി നടന്ന വാക്ക് തർക്കത്തിൽ കുലശേഖരപുരം സ്വദേശിയായ വിനീഷ് ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതി ഇയാളെയും സുഹൃത്ത് ബേബിയേയും ഇവർ തടഞ്ഞ് നിറുത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വിനീതിന്റെ സ്‌കൂട്ടറിൽ ഇരുന്ന പണിയായുധങ്ങൾ വെച്ച് വിനീഷിനെയും സുഹൃത്തിനെയും മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടി.. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. ഓച്ചിറ പൊലീസ് ഇൻസ്‌പെക്ടർ സുജാതൻപിള്ളയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സന്തോഷ്, നിയാസ് , എസ്.സി.പി.ഒ രാഹുൽ, വൈശാഖ്, എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |