കാക്കനാട്: തൃക്കാക്കരയിൽ 2016-2020 കാലഘട്ടത്തിൽ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ വ്യത്യസ്ഥമായ സമരങ്ങൾ ഉൾപ്പെടുത്തി യൂത്ത് ലീഗ് ജില്ല സെക്രട്ടറി പി.എം. മാഹിൻകുട്ടി തയ്യാറാക്കുന്ന സുനരെ യാദേ (സുവർണ ഓർമകൾ) പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പാലക്കാട് അഹല്യ കാമ്പസിൽ നടന്ന യുവജാഗരൺ സംസ്ഥാന നേതൃക്യാമ്പ് വേദിയിൽ നടത്തിയ പ്രകാശനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്,ട്രഷറർ പി.എം. ഇസ്മായിൽ,സംസ്ഥാന സെക്രട്ടറിമാരായ ഗഫൂർ കോൽക്കളത്തിൽ,ടി.പി.എം. ജിഷാൻ, എറണാകുളം ജില്ലാ പ്രസിഡന്റ് പി.എ. സലിം,വൈസ് പ്രസിഡന്റുമാരായ കെ.എ. ഷുഹൈബ്,അബ്ദുള്ള കരുവള്ളി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |