ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ എന്ന ചിത്രം മലയാളത്തിൽ മാസ്- വയലൻസ് സിനിമകൾക്ക് പുതിയ തലം തീർത്തിരുന്നു. ഉണ്ണി മുകുന്ദനെ പോലെ തന്നെ സിനിമയിലെ ജഗദീഷിന്റെ അഭിനയവും മലയാളികളെ ഞെട്ടിച്ചതാണ്. ഇപ്പോഴിതാ മാർക്കോ കണ്ടശേഷം നടൻ ബെെജു സന്തോഷ് വിളിച്ച വിവരം വെളിപ്പെടുത്തുകയാണ് ജഗദീഷ്. ഒരു മലയാളം ഓൺലെെൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം വേഷങ്ങൾ ചെയ്യരുതെന്നാണ് ബെെജു പറഞ്ഞതെന്ന് ജഗദീഷ് പറയുന്നു.
ജഗദീഷിന്റെ വാക്കുകൾ
മാർക്കോ കണ്ടിട്ടാണ് ബെെജു വിളിക്കുന്നത്. 'അണ്ണാ നിങ്ങളിനി ഇത്തരം വേഷങ്ങളൊന്നും ചെയ്യരുത്. മറ്റൊന്നും കൊണ്ടല്ല, നിങ്ങളെ ഇത്രയും ക്രൂരനായൊന്നും കാണാൻ എനിക്ക് ഇഷ്ടമല്ല' എന്നാണ് പറഞ്ഞത്. അത് നിനക്ക് എന്നോടുള്ള ഇഷ്ടം കൊണ്ട് തോന്നുന്നതാ. ഇനിയും കുറച്ചു പടങ്ങൾ കൂടി വരുമ്പോൾ മാറിക്കൊള്ളുമെന്നാണ് അപ്പോൾ ഞാൻ മറുപടി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |