ന്യൂമാഹി: പുന്നോൽ ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ വാർഷികാഘോഷം തണൽ ഫൗണ്ടേഷൻ ഗ്രൗണ്ടിൽ ഐഡിയൽ എഡ്യൂക്കേഷനൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ പി.എം.അബ്ദുൾനാസിർ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് സെക്രട്ടറി സി പി.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. മോട്ടിവേഷണൽ സ്പീക്കറും പിന്നണി ഗായകനുമായ എം.മുസ്തഫ മുഖ്യാതിഥിയായി. സ്‌കൂൾ പ്രിൻസിപ്പൽ വി.ശ്രീജ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മത്സരവിജയികൾക്ക് പി.വി.ഹംസ, പി.അബ്ദുൽ സത്താർ , ഇ.കെ. യൂസുഫ് , നഹാസ് കേളോത്ത്, എം.അബൂട്ടി, എ.പി.അർഷാദ്, ടി.ഹനീഫ ,പി.ടി.എ പ്രസിഡന്റ് റസീന ഹസീബ്, എം.ബി.ജസ്ലീന , കെ.പി.സമീഹ എന്നിവരും പ്രോഫിഷ്യൻസി അവാർഡുകൾ എം. മുസ്തഫ , പി.എം.അബ്ദുൾ നാസിർ എന്നിവരും വിതരണം ചെയ്തു. ട്രസ്റ്റ് മെമ്പർ കെ.പി.ഫിർദൗസ് സ്വാഗതം പറഞ്ഞു സ്റ്റാഫ് കൗൺസിൽ അംഗങ്ങളായ റംസീന, തഹ്സിന, വിജി, നിമിഷ, ശാനിദ, ശോഭ പരിപാടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |