കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് വയോജന സംഗമം മഴവില്ല് സംഘടിപ്പിച്ചു. വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എഴുത്തുകാരൻ പി.വി.കെ പനയാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.മീന അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി.പുഷ്പ, വാർഡ് മെമ്പർമാരായ കെ.വി.ലക്ഷ്മി, കെ.രവീന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്സൺ എം.വി.രത്നകുമാരി, സി.കെ.കുഞ്ഞിക്കണ്ണൻ നമ്പ്യാർ,പി.കെ.പ്രകാശൻ, ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, കെ.വാസു എന്നിവർ സംസാരിച്ചു. ഐ.സി ഡി.എസ് സൂപ്പർവൈസർ ബി.വി.പ്രസീത സ്വാഗതവും അംഗൻവാടി വർക്കർ എ.ശോഭന നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |