വേളം: വേളം പെരുവയൽ പാടശേഖരത്തിൽ കയമ നെൽകൃഷിയിൽ നൂറുമേനി നേട്ടവുമായി യുവ കർഷകൻ എടവലത്ത് മനോജൻ. ഏകദേശം ഒരേക്കറോളം വരുന്ന പാടശേഖരത്താണ് നെൽകൃഷി ഇറക്കിയത്. മണ്ണിന്റെ മനമറിയുന്ന മനോജും സംഘവും നെല്ല് കൊയ്ത പാടത്ത് വിവിധ തരത്തിലുള്ള പച്ചക്കറി കൃഷിയും ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ ഓണത്തിന് മനോജന്റെ ചെണ്ടുമല്ലി കൃഷി വൻ വിജയമായിരുന്നു. വേളം പഞ്ചായത്തിലെ ഏറ്റവും മികച്ച യുവ കർഷകനുള്ള അവാർഡും പ്രശസ്തി പത്രവും കഴിഞ്ഞ കർഷക ദിനത്തിൽ ഇദ്ദേത്തെ തേടി എത്തിയിരുന്നു. കയമ നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ നിർവഹിച്ചു. തായന ബാലാമണി, ടി. സുരേഷ്, പി.ഷരീഫ്, പി.സുനിൽകുമാർ, ഹരിദാസൻ, പി.പി.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |