തൃശൂർ: ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ശക്തൻ സ്റ്റാൻഡ് തുറന്നു കൊടുക്കാൻ തീരുമാനം. കോൺക്രീറ്റിംഗ് പൂർത്തീകരിച്ച തെക്കുഭാഗം വ്യാഴാഴ്ച തുറക്കുമെന്ന് മേയർ എം.കെ.വർഗീസ് അറിയിച്ചു. വൈകീട്ട് 6.30ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. കോൺക്രീറ്റിംഗ് കഴിഞ്ഞ് ഒരു മാസമായിട്ടും തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. ബി.ജെ.പി നേതാക്കളും ബസുടമകളും കഴിഞ്ഞ ദിവസം മേയർക്ക് നിവേദനവും നൽകി. രണ്ടര കോടി ചെലവു ചെയ്താണ് ശക്തൻ കോൺക്രീറ്റിംഗ് പൂർത്തീകരിച്ചത്. 30 ലക്ഷം രൂപയുടെ രണ്ടാംഘട്ടം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ശക്തൻ മാസ്റ്റർ പ്ലാൻ പദ്ധതിയും ഉടൻ തന്നെ ആരംഭിക്കും. ഇതോടൊപ്പം കുറ്റുമുക്ക് - നെട്ടിശേരി റോഡിന്റെ ഉദ്ഘാടനവും വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |