കൊല്ലം: രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ മോഡലാണ് എൻ എസ് സഹകരണ ആശുപത്രിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. എൻ.എസ് സഹകരണ ആശുപത്രിയുടെ 19-ാം വാർഷികവും എൻ.എസ് ജെറിയാട്രിക് സെന്റർ സാഫല്യവും എൻ.എസ് അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
19 വർഷം പൂർത്തിയാക്കുന്ന എൻ എസ്, ഇന്റർനാഷണൽ കോ– ഓപ്പറേറ്റീവ് അലയൻസിൽ അംഗത്വം നേടിയ ഏക സഹകരണ ആശുപത്രിയാണ്. എൻ. ശ്രീധരൻ കേരളത്തിലാകെ നടത്തിയ മാതൃകാ പ്രവർത്തനങ്ങളും സമൂഹത്തിലെ സ്വീകാര്യതയും കൊണ്ടാണ് പ്രയോജനപ്രദമായ നിലയിൽ എൻ.എസ് ആശുപത്രി ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു. എൻ എസ് ആശുപത്രിക്ക് ഇന്റർനാഷണൽ കോ– ഓപ്പറേറ്റീവ് അലയൻസിലെ അംഗത്വപത്രം ചടങ്ങിൽ മന്ത്രി കൈമാറി. എം. ഗംഗാധരക്കുറുപ്പ് രചിച്ച സഹകരണ പുസ്തകം ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രനു നൽകി പ്രകാശിപ്പിച്ചു. ബെസ്റ്റ് ഡോക്ടർ അവാർഡ് എസ്.രജനി അരുണിനും ബെസ്റ്റ് നഴ്‌സ് അവാർഡ് ആതിര എസ്.ധരനും കൈമാറി. കരാറുകാരായ ഊരാളുങ്കൽ സഹകരണ സംഘത്തെയും ആദരിച്ചു. എം നൗഷാദ് എം.എൽ.എ. അദ്ധ്യക്ഷനായി. പി.സി. വിഷ്ണുനാഥ് എം.എൽ.എ, സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം കെ. രാജഗോപാൽ, നബാർഡ് അസിസ്റ്റന്റ് മാനേജർ ജെ. രാഖിമോൾ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം. അബ്ദുൾ ഹലിം, ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, കെ.സി.ഇ.യു ജനറൽ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ, ഭരണസമിതി അംഗങ്ങളായ സൂസൻകോടി, സി. ബാൾഡുവിൻ, കരിങ്ങന്നൂർ മുരളി, അഡ്വ. ഡി. സുരേഷ്‌കുമാർ, പി. ജമീല, എസ്. സുൽബത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. സംഘം പ്രസിഡന്റ് പി. രാജേന്ദ്രൻ സ്വാഗതവും ഭരണസമിതി അംഗം പി.കെ. ഷിബു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |