ഭോപ്പാൽ: യുവാവിന്റെ കണ്ണിൽ നിന്ന് കിട്ടിയത് ജീവനുള്ള വിരയെ. മാദ്ധ്യപ്രദേശിൽ നിന്നുള്ള മുപ്പത്തിയഞ്ചുകാരന്റെ കണ്ണിൽ നിന്നാണ് വിരയെ കണ്ടെത്തിയത്. നാളുകളായി യുവാവിന്റെ കണ്ണിന് പ്രശ്നമുണ്ടായിരുന്നു. ചുവപ്പുനിറവും അസ്വസ്ഥതയും ഉണ്ടായതോടെ പല ഡോക്ടർമാരെയും സമീപിച്ചു.
മരുന്നുകൾ കഴിച്ചിട്ടും പ്രശ്നം മാറിയില്ല. കാഴ്ച കുറഞ്ഞുവന്നതോടെ എയിംസിലെത്തി. അവിടെ വിശദമായി പരിശോധിച്ചപ്പോഴാണ് കണ്ണിനുള്ളിലെ വിട്രിയസ് ജെല്ലിൽ ഒരിഞ്ച് നീളമുള്ള വിരയെ കണ്ടെത്തിയത്. ഇതിന് ജീവനുണ്ടെന്നും മനസിലായി.
അപൂർവമായ സംഭവമാണിതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. വിരയെ പുറത്തെടുക്കൽ അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. വളരെ ശ്രമകരമായ സർജറിക്കൊടുവിൽ വിരയെ പുറത്തെടുക്കാൻ കഴിഞ്ഞു. പരാന്ന ഭോജിയായ വിരയാണ് യുവാവിന്റെ കണ്ണിലെത്തിയത്.
വേവിക്കാത്ത മാംസത്തിലൂടെയും മറ്റുമാണ് ഇത് ശരീരത്തിനുള്ളിൽ കടക്കുന്നത്. ഇത് ശരീരത്തിനുള്ളിലെത്തിയാൽ ചർമം, കണ്ണുകൾ,മസ്തിഷ്‌കം എന്നിങ്ങനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കും. ഇതുവഴി പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. വേവിക്കാത്ത മാംസം കഴിക്കരുതെന്ന് ഡോക്‌ടർമാർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |