കുറ്റ്യാടി: മൊകേരി എൽ.പി സ്കൂൾ ഡിജിറ്റൽ ക്ലാസ് മുറികളുടെ കെട്ടിട ശിലാസ്ഥാപനം കെ പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രി കെ.പി മുഖ്യാതിഥിയായി. 2026 കർമ്മ പദ്ധതി സ്കൂൾ മാനേജർ വി.കെ അബ്ദു റസാഖ് അവതരിപ്പിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതിയാണ് അവതരിപ്പിച്ചത്. അധുനിക സൗകര്യങ്ങൾ അടങ്ങിയ ക്ലാസ് മുറികളും കിഡ്സ് പാർക്കും ഗ്രൗണ്ടും കമ്പ്യൂട്ടർ ലാബും വിദ്യാർത്ഥികളെ ഭാഷാ പഠനത്തിൽ മികവു പുലർത്തുന്നതിനായി ഇംഗ്ലീഷ് അറബിക്ക് സ്പെഷ്യൽ പദ്ധതിയും ആവിഷ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |