കാഞ്ഞങ്ങാട് : ഭാരതീയ ആധുനിക ശില്പകലയ്ക്ക് ജനകീയ ഭാഷ സൃഷ്ടിച്ച കാനായി കുഞ്ഞിരാമന് പ്രവാസി ദോഹ ബഷീർ പുരസ്‌ക്കാരം പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ എം.എ.റഹ്മാൻ സമ്മാനിച്ചു. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം. അവാർഡ് തുക രണ്ട് സാമൂഹ്യ സേവന സംഘടനകൾക്കായി കാനായി കുഞ്ഞിരാമൻ നൽകി. അമ്പലത്തറയിലെ ആകാശപറവകളുടെ കൂട്ടുകാർക്ക് വേണ്ടി സ്‌നേഹാലയ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ബ്രദർ ഈശോ ദാസും, ഏച്ചിക്കാനം ശ്രീ ഗുരുജി വിദ്യാമന്ദിരം ബാലസദനത്തിനു വേണ്ടി സ്‌കൂൾ പ്രസിഡന്റ് സി.യത്തീനും ഏറ്റുവാങ്ങി. എം.എൻ.വിജയൻ സ്മാരക എൻഡോവ്‌മെന്റ് സ്‌കോളർഷിപ്പ് അവാർഡ് കെ.പി.വൈഷ്ണവിക്ക് ബാലചന്ദ്രൻ പുതുക്കുടി സമ്മാനിച്ചു. കെ.എസ്.വെങ്കടാചലം,കെ.കെ.സുധാകരൻ, പി.മുരളീധരൻ, കവി സുറാബ്, അനീസ് ബഷീർ, പി.ഷംസുദ്ദീൻ, കെ.വി.സജീവൻ, കെ.വി.സജയ് , ഡോ.എ.ടി.മോഹൻ രാജ്, എൻ.സന്തോഷ് കുമാർ, കെ.വി.ശരത് ചന്ദ്രൻ, പി.ജി.ഷാജി മോൻ, കാമ്പുറത്ത് ജഗദീപ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |