ആലത്തൂർ: പാലക്കാട് 27 കേരള ബറ്റാലിയൻ എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്ത ആലത്തൂർ ശ്രീനാരായണ കോളേജിലെ എൻ.സി.സി കേഡറ്റുകളായ കോർപ്പറൽ എസ്.ഭൂമിനാഥൻ, സീനിയർ അണ്ടർ ഓഫീസർ എ.ബി.അഭിജിത്ത് എന്നിവർക്ക് സ്വീകരണം നൽകി. കോളേജിലെ മൂന്നാം വർഷ സാമ്പത്തികശാസ്ത്ര വിദ്യാർത്ഥിയും മലക്കുളം സ്വദേശികളായ പി.ബാലു, പ്രമീള എന്നിവരുടെ മകനുമായ എ.ബി.അഭിജിത്ത് എം.എൻ.കെ.എം എച്ച്.എസ്.എസ് ചിറ്റിലഞ്ചേരിയിലൂടെയാണ് എൻ.സി.സി യിൽ തുടക്കം കുറിച്ചത്. കോളേജിലെ രണ്ടാം വർഷ ജന്തുശാസ്ത്ര വിഭാഗം വിദ്യാർത്ഥിയും മലമൽമൊക്ക് സ്വദേശികളായ വി.സുന്ദരൻ, കെ.ഗിരിജ എന്നിവരുടെ മകനുമായ എസ്.ഭൂമിനാഥൻ, ജെ.എൻ.വി മലമ്പുഴയിലൂടെയാണ് എൻ.സി.സിയിൽ തുടക്കം കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |