ചാലിയം: കുട്ടികളിൽ കൃഷിയുടെ ബാലപാഠം പഠിപ്പിക്കുകയാണ് ചാലിയം ഗവ. ഫിഷറീസ് എൽ പി സ്കൂൾ. കാർഷിക വിളകളായ ചീര, കക്കിരി, തക്കാളി, പച്ചമുളക് ,പയർ എന്നിവ വിളവെടുത്ത് കുട്ടികൾ പാചകപ്പുരയിലേക്ക് നൽകി. ജൈവ പച്ചക്കറി വീടുകളിൽ കൃഷി ചെയ്യേണ്ടതിന്റെ പ്രധാന്യം സമൂഹത്തിൽ എത്തിക്കുന്നതിന് പ്രചോദനമാകുന്ന മാതൃകാപരമായ പ്രവർത്തിയാണ് കുട്ടികൾ കാഴ്ചവെച്ചത്. സ്കൂൾ ലീഡർ മുഹമ്മദ് മുസമ്മിൽ വിവിധ ക്ലബ് അംഗങ്ങളായ മുഹമ്മദ് അൻസാർ, മുഹമ്മദ് നഫീൽ, മുഹമ്മദ്ആദിൽ, മുനവ്വർ അലി എന്നിവർ നേതൃത്വം നൽകി. വിളവെടുപ്പ് പ്രധാനാധ്യാപിക ടി .ജെ ഫാൻസി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എ. അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ എം.എച്ച് മനോഷ് കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |