വാവ സുരേഷ് പാമ്പ് പിടിത്ത മേഖലയിൽ എത്തിയിട്ട് മുപ്പത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഇതിനോടകം അമ്പതിനായിരത്തിന് മുകളിൽ പാമ്പുകളെ പിടികൂടി കഴിഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ തവണ പിടികൂടിയത് മൂർഖനെയും,അണലിയെയും ആണ്.
ഉഗ്ര വിഷമുള്ള 237 രാജവെമ്പാലകളെ പിടികൂടി എന്നതും സ്നേക്ക് മാസ്റ്റർ വാവ സുരേഷിന്റെ പേരിലുള്ള റെക്കാർഡ് ആണ്. ഇത്രയും രാജവെമ്പാലകളെ പിടികൂടുക എന്നത് നിസാരമായ കാര്യമല്ല. ആർക്കും നേടാനാകാത്ത ലോക റെക്കാർഡാണ്.
കർണാടകയിലെ ഐസുള്ളൂരിലാണ് സംഭവം. വീട്ടുടമ നോക്കുമ്പോൾ കണ്ടത് ഒരു വലിയ പാമ്പ് റൂമിനകത്ത് കയറുന്നത്. ഉടൻ തന്നെ വാതിലും, ജനാലയും അടച്ചു. സ്ഥലത്ത് എത്തിയ വാവ സുരേഷ് മുറി തുറന്ന് തെരച്ചിൽ തുടങ്ങി. കട്ടിലിനടിയിൽ ഇരുന്ന കൂറ്റൻ രാജവെമ്പാലയെ കണ്ടു. കാണുക, വീട്ടിലെ മുറിക്കകത്തെ കട്ടിലിനടിയിൽ നിന്ന് ഉഗ്ര വിഷമുള്ള രാജവെമ്പാലയെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |