രണ്ടാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് & സ്കൾപ്ച്ചർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ട്, നാല്, ആറ് സെമസ്റ്റർ ബി.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (റീസ്ട്രക്ചേർഡ്) മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം ജനുവരി 16 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് പരീക്ഷ 28ന് നടത്തും.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം - റഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2020, 2021, 2022 അഡ്മിഷൻ) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ മാർച്ച് 3 മുതൽ ആരംഭിക്കും.
ആയുർവേദ ഹോസ്പിറ്റൽ
മാനേജ്മെന്റ് പി.ജി ഡിപ്ലോമ
തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി സംസ്കൃത സർവകലാശാലയിൽ പി. ജി ഡിപ്ലോമ ഇൻ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് കോഴ്സ് ആരംഭിക്കും. സർവകലാശാലയിലെ ആയുർവേദ വിഭാഗത്തിന് കീഴിൽ ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിലാണ് ഈ അദ്ധ്യയനവർഷം കോഴ്സ് ആരംഭിക്കുക. അടിസ്ഥാന യോഗ്യത ബിരുദം. ആയുർവേദിക് മെഡിക്കൽ സയൻസിൽ ബിരുദം നേടിയവർക്ക് മുൻഗണന. ആകെ സീറ്റകൾ 20. രണ്ട് സെമസ്റ്ററുകളിലായി ഒരു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം. ഫീസ് 35000 രൂപ.
പി.ജി മെഡിക്കൽ അലോട്ട്മെന്റ് ലിസ്റ്റ്
സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും ആർ.സി.സിയിലെയും ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള താത്ക്കാലിക സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പരാതിയുള്ളവർ ceekinfo.cee@kerala.gov.in ഇ-മെയിലിൽ 22ന് ഉച്ചയ്ക്ക് 12നകം അറിയിക്കണം. അന്തിമ അലോട്ട്മെന്റ്
ലിസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ : 04712525300
ഡി.എൻ.ബി അലോട്ട്മെന്റ്
ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗ് താത്ക്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതിയുള്ളവർ 22ന് ഉച്ചയ്ക്ക് 12നകം ceekinfo.cee@kerala.gov.in എന്ന ഇ-മെയിലിൽ അറിയിക്കണം.
അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ : 04712525300
കോളേജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി ഡിജിറ്റൽ ഇന്ത്യ ടോക് ഷോ
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പും ഐ.സി.ടി അക്കാഡമി ഒഫ് കേരളയും സഹകരിച്ച് കോളേജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി 'ഡിജിറ്റൽ ഇന്ത്യ ടോക് ഷോ' എന്ന പേരിൽ ബോധവത്കരണ ശിൽപശാല നടക്കും. മാർച്ച് 4ന് രാവിലെ തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ നടക്കുന്ന ശിൽപ്പശാലയിൽ
നാഷണൽ ഇഗവേണൻസ് ഡിവിഷൻ, ഇലക്ട്രോണിക്സ് ഐ.ടി മന്ത്രാലയം, കേരള സ്റ്റേറ്റ് ഐ.ടി മിഷൻ തുടങ്ങിയ വകുപ്പുകളും സഹകരിക്കുന്നുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ചുള്ള വിദഗദ്ധരുടെ നേതൃത്വത്തിലുള്ള സെഷനുകൾ, ചർച്ചകൾ, ഇന്ററാക്ടീവ് പ്രസന്റേഷൻ തുടങ്ങിയവയും ശിൽപ്പശാലയിൽ ഉണ്ടാകും. കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 120 പേർക്കാണ് അവസരം. 22 വരെ tinyurl.com/reg-dig-india-tsൽ രജിസ്റ്റർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |