പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ബി.എ
മ്യൂസിക് ഡിഗ്രി കോഴ്സിന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ
മാർച്ച് 3 ന് രാവിലെ 11 മണിക്ക് പാളയം കേരളസർവകലാശാല ഓഫീസിൽ
നടത്തും. വിദ്യാർത്ഥികൾ 11 മണിക്ക്
മുൻപായി എത്തിച്ചേരണം.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.എസ്സി ഇൻഫർമേഷൻ ടെക്നോളജി, (സി.എസ്.എസ് 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് മൂന്നിന് നടക്കും.
പരീക്ഷാ തീയതി
ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എ (ലാംഗ്വേജസ് ഇംഗ്ലീഷ്) ഇന്റഗ്രേറ്റഡ് എം.എസ്സി (ബേസിക്ക് സയൻസ് ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഇന്റഗ്രേറ്റഡ് എം.എസ്സി കമ്പ്യൂട്ടർ സയൻസ് ഡാറ്റാ സയൻസ് 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും) പരീക്ഷകൾ മാർച്ച് 5 മുതൽ നടക്കും.
പരീക്ഷാഫലം
ഒന്നും രണ്ടും സെമസ്റ്റർ എം.എ അറബിക് (പ്രൈവറ്റ് രജിസ്ട്രേഷൻ 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഓഗസ്റ്റ് 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസടച്ച് മാർച്ച് 12 വരെ അപേക്ഷിക്കാം.
എൻ.സി.സി കേഡറ്റുകൾക്ക്
സർട്ടിഫിക്കറ്റ് കോഴ്സ്
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, ആലപ്പുഴ എസ്.ഡി കോളേജിലെ ഔട്ട് റീച്ച് ആൻഡ് എക്സ്റ്റൻഷൻ സെൽ, എൻ.സി.സി എന്നിവയുമായി സഹകരിച്ച് സ്കിൽ അപ്പ്: എക്സൽ, പവർ പോയിന്റ് ആൻഡ് & എ.ഐ ടൂൾസ് ഫോർ കരിയർ റീഡിനെസ് എന്ന 2 ക്രെഡിറ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ എസ്.ഡി കോളേജിലെ എൻ.സി.സി വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്ന 40 കേഡറ്റുകൾക്കാണ് പ്രവേശനം.
പദ്ധതിയുടെ ഉദ്ഘാടനം ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ് ഇന്ന് ഉച്ചയ്ക്ക് 2ന് എസ്.ഡി കോളേജിൽ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് കോഴ്സ് കോ- ഓർഡിനേറ്റർമാരായ ഡോ.എസ്.ബി.രാകേഷ് ചന്ദ്രൻ: 9446252335, സി.ദാമുചന്ദ്രൻ: 9895890079 എന്നിവരെ ബന്ധപ്പെടണം.
ഓർമിക്കാൻ...
1. സി.യു.ഇ.ടി പി.ജി ടൈം ടേബിൾ:- നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (പി.ജി), മാർച്ച് 13 മുതൽ ഏപ്രിൽ ഒന്നു വരെ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. വെബ്സൈറ്റ്: exams.nta.ac.in/CUET-PG/
2. I.C.S.I CS ജൂൺ 2025:- ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യ നടത്തുന്ന കമ്പനി സെക്രട്ടറി ജൂൺ 2025 പരീക്ഷ ജൂൺ ഒന്നു മുതൽ 10 വരെ. പരീക്ഷയ്ക്ക് മാർച്ച് 25 വരെ എൻറോൾ ചെയ്യാം.
3. ജെ.ഇ.ഇ മെയിൻ കറക്ഷൻ വിൻഡോ:- ജെ.ഇ.ഇ മെയിൻ 2025 സെഷൻ 2 അപേക്ഷയിലെ തെറ്റു തിരുത്താൻ ഇന്നു കൂടി അവസരം. വെബ്സൈറ്റ്: jeemain.nta.nic.in
ഡി.എൻ.ബി അലോട്ട്മെന്റ് ലിസ്റ്റായി
തിരുവനന്തപുരം: ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 28ന് വൈകിട്ട് 4നകം രേഖകൾ സഹിതം കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. ഫോൺ: 0471-2525300.
ഗേറ്റ് ഉത്തര സൂചിക
ഐ.ഐ.ടി റൂർക്കി ഫെബ്രുവരി ഒന്നു മുതൽ 16 വരെ നടത്തിയ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് (GATE) പ്രൊവിഷണൽ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. ഉത്തര സൂചികയിൽ തെറ്റുണ്ടെങ്കിൽ മാർച്ച് ഒന്നുവരെ ചലഞ്ച് ചെയ്യാൻ അവസരമുണ്ട്. വെബ്സൈറ്റ് gate2025.iitr.ac.in, goaps.iitr.ac.in. അന്തിമ ഫലത്തോടൊപ്പം അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |