കോഴിക്കോട്: റംസാൻ മാസത്തിനു മുന്നോടിയായി കാലിക്കറ്റ് നഴ്‌സിംഗ് ഹോമിൽ ജീവിതശൈലി രോഗങ്ങൾക്കായുള്ള സൗജന്യമെഡിക്കൽ ക്യാമ്പ് നാളെ മുതൽ 27 വരെ നടക്കും. പ്രമേഹം, അമിത രക്തസമ്മർദ്ദം, തൈറോയ്ഡ്, കൊളസ്‌ട്രോൾ, അമിതവണ്ണം ഉൾപ്പെടെ ജീവിത ശൈലി രോഗങ്ങൾ നേരിടുന്നവർക്കു വേണ്ടിയാണ് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ നടക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ഡോക്ടർ കൺസൽട്ടേഷനും സൗജന്യമാണ്. ഫാർമസി, ലാബ് സേവനങ്ങൾക്ക് 10 ശതമാനം ഇളവ് ലഭിക്കും. സൗജന്യ ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ വിളിക്കുക: 0495 722516,7012414410
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |