അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാ ദിനമാചരിച്ചു.ലൈബ്രറി കൗൺസിൽ താലൂക്ക്എക്സിക്യൂട്ടീവ് അംഗം കവി വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു. ഭാഷാ അദ്ധ്യാപകനായ പി. തുളസീധരൻ, സുരേഷ് ബാബു, ഹാഷിം സെനിത്ത്, എ. ഇക്ബാൽ, രാജേശ്വരി,ഗ്രന്ഥശാല സെക്രട്ടറി എസ്. അൻവർ ഷാ, അക്ഷരസേനാഗം മുഹമ്മദ് ഖൈസ് തുടങ്ങിയവർ പ്രസംഗിച്ചു.. ആർട്ടിസ്റ്റ് പഴകുളം ആന്റണി വിവിധ ഭാഷാ ഗാനങ്ങൾ ആലപിച്ചു. ഷാജിദ റഷീദിന്റെ നേതൃത്വത്തിൽ ഭാഷാ പ്രതിഞ്ജയുമെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |