ശാസ്താംകോട്ട: നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് കയറി. പോസ്റ്റ് ഒടിഞ്ഞ് റോഡിൽ കൂടി പോയ സ്‌കൂട്ടർ യാത്രികന്റെ മേൽ പതിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട കാറിന്റെ മുൻവശം തകർന്നെങ്കിലും ആർക്കും വലിയ പരിക്കുകൾ ഇല്ല. ഇന്നലെ ഉച്ചയ്ക്ക് 2 ന് ശാസ്താംകോട്ട ജംഗ്ഷന് വടക്ക് വശമായിരുന്നു അപകടം. രാജഗിരിയിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന കൊല്ലം മങ്ങാട് സ്വദേശിനിയായ യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ട് രണ്ട് പോസ്റ്റുകളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടാമത്തെ പോസ്റ്റ് ഒടിഞ്ഞ് ഇതേ സമയം ഭരണിക്കാവ് ഭാഗത്തേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന പോരുവഴി ഇടയ്ക്കാട് സ്വദേശി പുഷ്പാംഗദന്റെ ദേഹത്ത് പതിച്ചെങ്കിലും ഇയാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ശാസ്താംകോട്ട ഫയർഫോഴ്‌സ് സംഘവും കെ.എസ്.ഇ.ബി അധികൃതരുംസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. തകർന്ന പോസ്റ്റുകൾ കെ.എസ്.ഇ.ബി അധികൃതർ വൈകിട്ടോടെ മാറ്റി സ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |