ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥരോട് തിരുവനന്തപുരം എക്സെെസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദേശം. കുട്ടനാട് എക്സെെസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽ കുമാർ എന്നിവരോടാണ് ഹാജരാകാൻ അറിയിച്ചിരിക്കുന്നത്. മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎൽഎ നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ ഡിസംബർ 28നാണ് പ്രതിഭയുടെ മകനും സുഹൃത്തുക്കൾക്കുമെതിരെ കുട്ടനാട് എക്സെെസ് കഞ്ചാവ് കേസെടുക്കുകയും അവരെ ജാമ്യത്തിൽ വിടുകയും ചെയ്തത്. ഇത് കള്ളക്കേസാണെന്ന് ആരോപിച്ചാണ് എംഎൽഎ പരാതി നൽകിയത്. കഴിഞ്ഞദിവസം എംഎൽഎയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവൻ പേരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എംഎൽഎയുടെ മകൻ ഉൾപ്പടെ ഒമ്പത് പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ഇതിൽ ഒമ്പതാം പ്രതിയായിരുന്നു എംഎൽഎയുടെ മകൻ. തകഴി പാലത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |