കുറുപ്പന്തറ : മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം മാഞ്ഞൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ നടന്നു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് നിർമല ജിമ്മി കാലിത്തീറ്റ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ് സമഗ്ര ഇൻഷ്വറൻസ് പദ്ധതി ഉദ്ഘാടനം ചെയ്തു. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ പാൽ വില ഇൻസെന്റീവ് പദ്ധതി ഉദ്ഘാടനം ചെയ്തു. പി.എം മാത്യു, ലൂക്കോസ് മാക്കിൽ, ആൻസി മാത്യു, ആശാ ജോബി, ആൻസി സിബി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |