കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റും കുന്ദമംഗലം ലയൺസ് ക്ലബും ഇന്ത്യൻ ദന്തൽ അസോസിയേഷൻ താമരശേരി ബ്രാഞ്ചുമായി ചേർന്ന് സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. സദയം ചെയർമാൻ എം.കെ. രമേഷ് കുമാർ
അദ്ധ്യക്ഷത വഹിച്ചു. ഡോ. മിനി ജോസഫ്, കുന്ദമംഗലം ലയൺസ് ക്ലബ് പ്രസിഡന്റ് പി.എൻ. ശശിധരൻ, വിശ്വനാഥ കുറുപ്പ് , ബഷീർ പുതുക്കുടി, സദയം വർക്കിംഗ് ചെയർമാൻ സർവദമനൻ കുന്ദമംഗലം , ജനറൽ സെക്രട്ടറി എം.കെ.ഉദയകുമാർ,പ്രമീള നായർ , സീനാ ഭായ് എന്നിവർ പ്രസംഗിച്ചു. സദയത്തിന്റെ സ്നേഹമീകുപ്പായം പദ്ധതി പ്രകാരം സൗജന്യ വസ്ത്ര വിതരണവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |