കൊയിലാണ്ടി : പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന കന്മന ശ്രീധരന്റെ 'കാവൽക്കാരനെ ആര് കാക്കും' പുസ്തകം മാർച്ച് 12ന് കൊയിലാണ്ടിയിൽ അശോകൻ ചരുവിൽ പ്രകാശനം ചെയ്യും. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും. പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റി ആരംഭിക്കുന്ന ബദ്ലാവ് പബ്ലിക്കേഷന്റെ പ്രകാശനവും നടക്കും. സ്വാഗത സംഘം രൂപീകരണ യോഗം പു.ക.സ ജില്ലാ പ്രസിഡന്റ് എ.കെ രമേശ് ഉദ്ഘാടനം ചെയ്തു. കെ.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. മധു കിഴക്കയിൽ, കാനത്തിൽ ജമീല എം.എൽ.എ, പി .വിശ്വൻ തുടങ്ങിയവർ പ്രസംഗിച്ചു. സി പി ആനന്ദൻ സ്വാഗതവും ആർ.കെ ദീപ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ചെയർമാൻ- കെ കെ മുഹമ്മദ്, ജനറൽ കൺവീനർ- മധു കിഴക്കയിൽ, ട്രഷറർ- പി.ബാബുരാജ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |