ധാക്ക: ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ എയർ ഫോഴ്സ് ബേസിന് നേരെ പ്രദേശവാസികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അക്രമികളെ തുരത്താൻ സൈന്യം വെടിവയ്പ് നടത്തുകയായിരുന്നു. പരസ്പരം കല്ലേറുമുണ്ടായി. ഷിഹാബ് കബീർ (30) എന്ന വ്യാപാരിയാണ് കൊല്ലപ്പെട്ടത്.
പ്രദേശവാസിയായ ബൈക്ക് യാത്രികനെ ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ എയർഫോഴ്സ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ബൈക്ക് യാത്രികനും സൈനികരുമായി വാക്കേറ്റമുണ്ടായി. പിന്നാലെ ഇയാളുടെ ബന്ധുക്കളും അയൽവാസികളുമെത്തി ബേസ് ആക്രമിക്കുകയായിരുന്നു. ബേസ് വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കലിനെ ചൊല്ലി നാട്ടുകാരും സൈനികരും നേരത്തെ തന്നെ സംഘർഷം നിലനിന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |