തിരുവനന്തപുരം: റംസാൻ വ്രതം ശനിയാഴ്ച ആരംഭിക്കുമെന്ന് ഹിജ്റ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29 ദിവസത്തെ വ്രതം പൂർത്തിയാക്കി മാർച്ച് 30നായിരിക്കും ഈദുൽ ഫിത്വർ. ഫെബ്രുവരി 28ന് ശഅ്ബാൻ 30 പൂർത്തിയാകും. ചാന്ദ്രമാസത്തിന്റെ സമാപനം കുറിച്ചുള്ള അമാവാസി അന്നാണ്. അടുത്തദിവസം റംസാൻ ഒന്ന് ആയിരിക്കും. ഈദുൽ ഫിത്വർ ദിനത്തിൽ ഹിജ്റ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ് ഗാഹുകളും ഒരുക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ അഴീക്കോട് സൈനുദ്ദീൻ മൗലവി, ജനറൽ സെക്രട്ടറി പി.എസ്. ഷംസുദ്ദീൻ, മുൻ സംസ്ഥാന പ്രസിഡന്റ് എം.ഇ. അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |