നടി പ്രാർത്ഥനയും മോഡലും സുഹൃത്തുമായ അൻസിയയും തമ്മിലുള്ള വിവാഹ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിത്ത് മൈ പൊണ്ടാട്ടി എന്ന കാപ്ഷനിലാണ് പ്രാർത്ഥനയ്ക്കൊപ്പമുള്ള ചിത്രം അൻസിയ പങ്കുവച്ചത്. ക്ഷേത്രത്തിൽവച്ച് കഴുത്തിൽ പൂമാല ചാർത്തുന്ന ചിത്രങ്ങളും വീഡിയോയുമാണ് അൻസിയ പങ്കുവച്ചത്. ഇതോടെ ഇരുവരും വിവാഹിതരായെന്ന രീതിയിൽ വാർത്തകൾ വന്നു. ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും.
വൈറലാകാൻ വേണ്ടിയാണ് അൻസിയയെ വിവാഹം കഴിക്കുന്നു എന്ന രീതിയിൽ വീഡിയോ ചെയ്തതെന്ന് പ്രാർത്ഥന പറഞ്ഞു. പ്രതീക്ഷിച്ചതു പോലെ വീഡിയോയ്ക്ക് താഴെ അധികം നെഗറ്റീവ് കമന്റുകളൊന്നും വന്നിട്ടില്ലെന്നും അൻസിയ പ്രതികരിച്ചു. തെലുങ്കു സീരിയലിലെ രണ്ട് ആർട്ടിസ്റ്റുകൾ ചെയ്ത ഒരു റീൽ റീക്രി.േറ്റ് ചെയ്യുകയായിരുന്നു. മലയാളി പ്രേക്ഷകർ ഇത് എങ്ങനെ എടുക്കും എന്നറിയാൻ വേണ്ടി ചെയ്തതാണ്. പക്ഷേ എല്ലാവരും നന്നായി സപ്പോർട്ട് ചെയ്തുവെന്ന് അൻസിയയും പ്രാർത്ഥനയും പറയുന്നു. വളരെ നസ്സ കമന്റുകളാണ് ലഭിച്ചത്. അതാണ് ഞങ്ങളുടെ ധൈര്യം. അതു കൊണ്ടാണ് ഞങ്ങൾ സത്യം ഇതുവരെ പുറത്തുപറയാതിരുന്നത്. അടുത്തതായി ഞങ്ങൾ ഒരു ഫസ്റ്റ് നൈറ്റ് വീഡിയോ ചെയ്തു വച്ചിട്ടുണ്ട്. അത് സർപ്രൈസാണെന്നും ഇരുവരും പറഞ്ഞു.
തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും അൻസി വേറെ വിവാഹം കഴിച്ചതാണെന്നും പ്രാർത്ഥന വ്യക്തമാക്കി. അൻസിക്ക് ഒരു കുഞ്ഞും ഉണ്ട്. അൻസിയുടെ കുഞ്ഞാണ് വീഡിയോയിൽ ഉള്ളത് എന്നും പ്രാർത്ഥന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |