കൊല്ലം: നിർമ്മാണ മേഖലയിലെ പ്രതിസന്ധി ഒഴിവാക്കുന്നതിനും തൊഴിൽ സംരക്ഷിക്കുന്നതിനും പാറ, മണൽ, ചെങ്കല്ല് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറിയും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ സി.പി.മുരളി ആവശ്യപ്പെട്ടു. ക്ഷേമനിധി പെൻഷൻനും മറ്റു ആനുകൂല്യങ്ങളും യഥാസമയം ലഭ്യമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള സെസ് പിരിവ് ഊർജ്ജിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു, ഐ.എൻ.ടി.യി.സി, എ.ഐ.ടി.യു.സി, എസ്.ടി.യു സംയുക്ത സമര സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ നടന്ന കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചവറ ഹരീഷ്‌കുമാർ അദ്ധ്യക്ഷനായി. വിവിധ സംഘടന നേതാക്കളായ സി.സന്തോഷ്, ചെങ്ങറ സുരേന്ദ്രൻ മുൻ എം.പി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |