മാന്നാർ : ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസിന്റെ പതിമൂന്നാം ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ് ദൈവാലയത്തിൽ ഇടവക യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖില മലങ്കര ക്വിസ് മത്സരത്തിൽ കോട്ടയം പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രൽ ഒന്നാം സ്ഥാനം നേടി. നിരണം ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.ബിബിൻ മാത്യു ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫാ.റിഞ്ചു പി.കോശി ക്വിസ് മാസ്റ്ററായി. മലങ്കര സഭയിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്നായി പതിനഞ്ചോളം ടീമുകൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |