മേപ്പയ്യൂർ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച സയൻസ് പാർക്ക് ജി.എച്ച് എസ്.എസ് നടുവണ്ണൂരിൽ ശാസ്ത്ര ദിനത്തിൽ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 17.5 ലക്ഷം രൂപ പ്രയോജനപ്പെടുത്തി നിർമ്മിച്ച സയൻസ് പാർക്ക് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.കെ അനിത നിർവഹിച്ചു. ടി.പി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കുമാർ ആലങ്കോട് മുഖ്യാതിഥിയായി. ഹിരൺ, ടി.സി സുരേന്ദ്രൻ, സജീവൻ മക്കാട്ട്, ജോബി സാലസ്, ഷിബീഷ്, പി.മോഹനൻ, ഇ.കെ ഷാമിനി, എം.കെ ജലീൽ ,മൂസക്കോയ എൻ.എം പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |